ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ച് കടന്നു

Posted on: 14 Aug 2015വെമ്പായം:ന്മ ബൈക്കിലെത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നവരെ തള്ളിയിട്ട് മാല
പൊട്ടിച്ചെടുത്ത് കടന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് സംസ്ഥാന പാതയില്‍ പെരുംകൂര്‍ ജങ്ഷനു സമീപത്തായിരുന്നു സംഭവം. വട്ടപ്പാറ ചെന്തിപ്പൂര് സ്വദേശിനി ചിത്രലേഖ (26)യുടെ രണ്ടു പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. വെമ്പായത്തു നിന്ന് വട്ടപ്പാറയിലേക്ക് ബന്ധുവുമായി
പോകുകയായിരുന്നു. പിന്നാലെ വന്ന സംഘം ബൈക്ക് സ്‌കൂട്ടറിനടുത്തേക്ക് ഓടിച്ചു യുവതി ഓടിച്ചിരുന്ന സ്‌കൂട്ടര്‍
തള്ളിയിടുകയായിരുന്നു.സ്‌കൂട്ടറില്‍ നിന്ന് വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടപ്പാറ പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram