പൂവച്ചലില്‍ മൂന്നു വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

Posted on: 14 Aug 2015കാട്ടാക്കട: പൂവച്ചല്‍, പുളിങ്കോട് പ്രദേശങ്ങളിലായി 3 വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തി. ബുധനാഴ്ച രാത്രിയായിരുന്നു മോഷണ പരമ്പര.
പുളിങ്കോട് ഷാ മെഡിക്കല്‍സ് ഉടമ സജീവിന്റെ ഷാ മന്‍സില്‍, യു.പി. സ്‌കൂളിനു സമീപം അരുണോദയം വീട്, അടുത്തുള്ള പ്രേംകുമാറിന്റെ വീട് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഷാ മന്‍സിലില്‍ അടുക്കള വാതില്‍ പൊളിച്ച് അകത്തെ മുറിയുടെ ജന്നല്‍ കമ്പി അറുത്തുമുറിച്ചാണ് കിടപ്പ് മുറിയില്‍ പ്രവേശിച്ച് ഒരു പവന്‍ സ്വര്‍ണക്കമ്മലും ആറായിരം രൂപയും മോഷ്ടിച്ചത്. മറ്റ് നാലു മുറികളിലെ അലമാര, മേശ എന്നിവ കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരി പുറത്തിട്ടിരുന്നു. പൂവച്ചല്‍ യു.പി. സ്‌കൂള്‍ അധ്യാപകന്‍ അരുണ്‍ കുമാറിന്റെ വീട്ടില്‍ അടുക്കള വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയില്‍ സൂക്ഷിച്ചിരുന്ന പതിനയ്യായിരം രൂപയും എടുത്തു .
തൊട്ടടുത്ത വി.വി. സ്റ്റോര്‍ ഉടമ പ്രേംകുമാറിന്റെ വീട്ടിലും അടുക്കളവാതില്‍ പൊളിച്ചുതന്നെയാണ് കള്ളന്മാര്‍ അകത്തു കടന്നത്. ഇവിടെ കിടപ്പ് മുറിയില്‍
മേശപ്പുറത്ത് പേഴ്‌സിലുണ്ടായിരുന്ന 2000 രൂപ എടുത്തു.
കാട്ടാക്കട പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. കേസെടുത്ത് അന്വേഷണം തുടങ്ങി.

More Citizen News - Thiruvananthapuram