കുറ്ററ ക്ഷേത്രക്കടവ് ബലിതര്‍പ്പണത്തിനൊരുങ്ങി

Posted on: 14 Aug 2015വെഞ്ഞാറമൂട്: വാമനപുരം കുറ്ററ ശ്രീധര്‍മ ശാസ്താ ക്ഷേത്രക്കടവ് ബലിതര്‍പ്പണത്തിനൊരുങ്ങിക്കഴിഞ്ഞു.
രാവിലെ ആറുമണിക്കുമുമ്പുതന്നെ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിക്കും. വൈക്കം തെക്കേമഠം സോമന്‍ തന്ത്രിയുടെ നേതൃത്വത്തിലെ ഇരുപത്തിയഞ്ചോളം പരികര്‍മികള്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വഴികളില്‍ ബലിയിടുന്നതിനു പകരം പ്രത്യേകം മൈതാനവും ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നാട്ടുകാരുടെ വകയായി പ്രഭാത ഭക്ഷണവും കൊടുക്കും.
രണ്ടു ദിവസമായി വാമനപുരം നദിയിലെ ക്ഷേത്രക്കടവില്‍ ക്ഷേത്രം ഉപദേശക സമിതിയും നാട്ടുകാരും ശ്രമദാനം നടത്തിയിരുന്നു. ക്ഷേത്രത്തില്‍ നിന്ന് കടവിലേക്ക് പോകാനുള്ള വഴിയെല്ലാം നല്ലനിലയിലാക്കി. സ്ത്രീകള്‍ക്ക് വേഷംമാറാന്‍ പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്.
വാമനപുരം നദിയിലുള്‍പ്പെടുന്ന കടവില്‍ ബലയിടുമ്പോള്‍ അപകടം പറ്റാതിരിക്കാനുള്ള സഹായങ്ങള്‍ ചെയ്യാന്‍ അഞ്ഞൂറിലേറെ വളന്റിയറന്‍മാരും സജ്ജരായിട്ടുണ്ട്.
ക്ഷേത്രത്തില്‍ ബലി ദിവസം തിലഹവനം പൂജയും നടക്കും. തന്ത്രി പ്രകാശന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

More Citizen News - Thiruvananthapuram