അരുവിക്കര ബലിക്കടവും ബലിമണ്ഡപവും സമര്‍പ്പിച്ചു

Posted on: 14 Aug 2015അരുവിക്കര: കര്‍ക്കടക വാവുബലി തര്‍പ്പണത്തിനായി പതിനായിരങ്ങളെത്തുന്ന അരുവിക്കരയില്‍ ആധുനിക രീതിയിലുള്ള ബലിക്കടവും ബലിമണ്ഡപവും നാടിന് സമര്‍പ്പിച്ചു. ഡാം സൈറ്റില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ബലിമണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ ബലിമണ്ഡപത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.
കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.എ.ഹക്കിം, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, ജയകുമാരി, വെള്ളനാട് ശശി, ശോഭനദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ സ്​പീക്കര്‍ ജി.കാര്‍ത്തികേയന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്നുള്ള തുക െചലവഴിച്ചാണ് അരുവിക്കരയില്‍ ബലിമണ്ഡപം നിര്‍മിച്ചത്.

More Citizen News - Thiruvananthapuram