വേലുത്തമ്പി ദളവയുടെ വാള്‍ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Posted on: 14 Aug 2015തിരുവനന്തപുരം: തിരുവിതാംകൂറിന്റെ സമരചരിത്രത്തില്‍ വേലുത്തമ്പി ദളവയുടെ പ്രസക്തി ചെറുതാക്കാനുള്ള ശ്രമമാണ് വേലുത്തമ്പിയുടെ ഉടവാള്‍ ഡല്‍ഹിയിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ പിന്നിലെന്ന് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ് പരിരക്ഷ തീരാറായി എന്ന പേരില്‍ വേലുത്തമ്പിയുടെ ഉടവാള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനെതിരായി വേലുത്തമ്പിദളവ ഫൗണ്ടേഷന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ പ്രസിഡന്റ് കരിങ്കുളം വിജയകുമാര്‍, എന്‍.എസ്.ഷാജികുമാര്‍, പ്രൊഫസര്‍ ആര്‍.രാജഗോപാലപിള്ള, കൗണ്‍സിലര്‍ ആര്‍.ഹരികുമാര്‍, കരിങ്കുളം രാധാകൃഷ്ണന്‍, അഡ്വ.ആര്‍.സതീഷ്‌കുമാര്‍, ജി.പ്രവീണ്‍കുമാര്‍, ലേഖ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram