സംയുക്ത ട്രേഡ് യൂണിയന്‍ വാഹനപ്രചാരണജാഥ നടത്തി

Posted on: 14 Aug 2015നെയ്യാറ്റിന്‍കര: സപ്തംബര്‍ രണ്ടിന്റെ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണജാഥ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാര്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപനാണ് ജാഥാ ക്യാപ്റ്റന്‍.
യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കുറ്റിയാനിക്കാട് മധു, കെ.ആന്‍സലന്‍, വി.കേശവന്‍കുട്ടി, ശ്രീകുമാര്‍, ഗ്രാമം പ്രവീണ്‍, നെയ്യാറ്റിന്‍കര അജിത്, സബീര്‍ എന്നിവര്‍ പ്രസംഗിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് ആരംഭിച്ച ജാഥ ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.

More Citizen News - Thiruvananthapuram