വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സമ്മേളനം

Posted on: 14 Aug 2015നെയ്യാറ്റിന്‍കര: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ നെയ്യാറ്റിന്‍കര ബ്രാഞ്ച് സമ്മേളനം നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
പമ്പ് ഹൗസുകളുടെ നവീകരണം നടത്തി ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കാളിപ്പാറ പദ്ധതി കമ്മിഷന്‍ ചെയ്ത് താലൂക്കിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണം. പി.എസ്.സി. വഴി നിയമനം ത്വരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൊഹയുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ക്രിസ്തുദാസ് (പ്രസിഡന്റ്), ശ്രീകുമാര്‍ !(സെക്രട്ടറി), പദ്മകുമാര്‍ !(ഖജാന്‍ജി), വിനോദ് (വൈസ് പ്രസിഡന്റ്), അനില്‍കുമാര്‍ !(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram