ഡിപ്പോയോടുള്ള അവഗണന-ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് ധര്‍ണ നടത്തി

Posted on: 14 Aug 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഡിപ്പോയോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് എംപ്ലോയീസ് സംഘ് ധര്‍ണ നടത്തി. എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എന്‍.പി. ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ആര്‍.എല്‍. ബിജുകുമാരന്‍നായര്‍, പ്രദീപ് വി. നായര്‍, രജികുമാര്‍, കോവിലുവിള ശ്രീജിത്ത്, കെ.എല്‍. രാജേഷ്, എസ്.ആര്‍. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

സമാന്തര സര്‍വീസുകളെ നിയന്ത്രിക്കണം-കെ.എസ്.ആര്‍.ടി.ഇ.എ.
നെയ്യാറ്റിന്‍കര:
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കയറിവരെ യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുകയും കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ക്ക് ഭീഷണിയായി മാറുന്ന സമാന്തര സര്‍വീസുകളെ നിയന്ത്രിക്കണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ നെയ്യാറ്റിന്‍കര യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുടെ കളക്ഷനെ ബാധിക്കുന്ന തരത്തിലാണ് സമാന്തര സര്‍വീസുകള്‍ റൂട്ട് കൈയടക്കുന്നത്.
ബസ് സര്‍വീസ് നടത്തുന്നതിന് തൊട്ടുമുന്‍പെ സമാന്തര സര്‍വീസുകള്‍ റൂട്ടിലേക്ക് സര്‍വീസ് നടത്തുകയാണ്. ഇത്തരത്തില്‍ കെ.എസ്.ആര്‍.ടി.സി.യെ തകര്‍ക്കുന്ന സമാന്തര സര്‍വീസുകളെ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എസ്.എം. ഇദിരീസ് അധ്യക്ഷനായി. എസ്. ബാലചന്ദ്രന്‍ നായര്‍, എന്‍. ശ്രീകുമാര്‍, എന്‍.കെ. രഞ്ജിത്, എസ്.എസ്. സാബു, കെ.എസ്. അനില്‍കുമാര്‍, വി.കെ. ലേഖ, സുദര്‍ശനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram