വീട്ടമ്മയുടെ മരണം: മരുമക്കള്‍ അറസ്റ്റില്‍

Posted on: 14 Aug 2015കല്ലറ: തലയ്ക്ക് പരിക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ മരുമക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരതന്നൂര്‍ മൈലമൂട് ചെട്ടിയകൊന്നകയം എം.എം. മന്ദിരത്തില്‍ ഗൗരിക്കുട്ടി (66)യുടെ മരണത്തില്‍ ഇവരുടെ മക്കളുടെ ഭര്‍ത്താക്കന്മാരായ മൈലമൂട് ചെട്ടിയകൊന്നകയത്തില്‍ രഞ്ചുവിലാസത്തില്‍ അനിക്കുട്ടന്‍ (27), ചെട്ടിയകൊന്നകയം അഞ്ജിതഭവനില്‍ അനില്‍കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി അനില്‍കുമാറും അനിക്കുട്ടനും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ എത്തിയ ഗൗരിക്കുട്ടിയെ ഇവര്‍ പിടിച്ചുതള്ളുകയായിരുന്നു. തല കട്ടിളപ്പടിയില്‍ ഇടിച്ച് പരിക്കേറ്റ ഗൗരിക്കുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മറവുചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പിന്നീട് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കിളിമാനൂര്‍ സി.ഐ. ഷാജി, പാങ്ങോട് എസ്.ഐ. യഹിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്.
എസ്.ഐ.മാരായ ദിലീപ്, സുലൈമാന്‍, എ.എസ്.ഐ.മാരായ പ്രഹ്ലൂദന്‍, അജികുമാരന്‍ നായര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സുരേഷ്, താഹിര്‍ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

More Citizen News - Thiruvananthapuram