ഓപ്പറേഷന്‍ അനന്ത: പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം- മുഖ്യമന്ത്രി

Posted on: 14 Aug 2015തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് നഗരത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഓണത്തിനുമുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍, പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓടകളിലെ തടസ്സങ്ങള്‍ ഉടന്‍ മാറ്റി േറാഡുകള്‍ സഞ്ചാരയോഗ്യമാക്കുമെന്നും ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ് നിര്‍ദേശം നല്‍കി.
ഓണത്തിരക്ക് കണക്കിലെടുത്ത് റോഡുകളിലെ തടസ്സങ്ങള്‍ അടിയന്തരമായി മാറ്റുവാന്‍ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, കെ.എസ്.യു.ഡി.പി. പ്രോജക്ട് ഡയറക്ടര്‍ ഗിരിജ, സബ് കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍, വിവിധ വകുപ്പുകളിലെയും ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

More Citizen News - Thiruvananthapuram