വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നീതി കിട്ടിയില്ലെന്ന് പരാതി

Posted on: 14 Aug 2015തിരുവനന്തപുരം: വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാരെ പത്താം ശമ്പളക്കമ്മിഷന്‍ അവഗണിച്ചതായി പരാതി. പൊതുവിദ്യാഭ്യാസ വകുപ്പിലെയും സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെയും സമാന പ്രവേശന തസ്തികകളേക്കാള്‍ ഉയര്‍ന്ന യോഗ്യതകള്‍ ആവശ്യമുള്ളവരാണ് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാര്‍. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓണ്‍ ദി ജോബ് ട്രെയിനിങ്, പ്രൊഡക്ഷന്‍ കം ട്രെയിനിങ് സെന്റര്‍, കരിയര്‍ ഗൈഡന്‍സ് എന്നിവയുടെയും ചുമതലകള്‍ വഹിക്കുന്നു. സമാന വിദ്യാഭ്യാസയോഗ്യതയ്ക്ക് സമാന സ്‌കെയിലെന്നും തുല്യജോലിക്ക് തുല്യവേതനമെന്നുമുള്ള തത്ത്വങ്ങള്‍ ഇവരുടെ കാര്യത്തില്‍ അട്ടിമറിക്കുകയാണെന്ന് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്റ് പി.ജാഫര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.സമീര്‍ സിദ്ധിഖി, ഖജാന്‍ജി പി.രാജീവ്, എം.ജി.വസന്തകുമാരി, രമേഷ്‌കുമാര്‍ പി.ജി., പൗലോസ് പി.വി. തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram