തീവണ്ടിയില്‍നിന്ന് വീണുമരിച്ച സി.ഐ.യ്ക്ക് അന്ത്യാഞ്ജലി

Posted on: 14 Aug 2015തിരുവനന്തപുരം: കഴിഞ്ഞ ദിവസം തീവണ്ടിയില്‍നിന്ന് വീണുമരിച്ച വിജിലന്‍സ് സി.ഐ. വൈ. കമറുദ്ദീന് (42) സഹപ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നന്ദാവനം എ.ആര്‍. ക്യാമ്പില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ തുടങ്ങിയവരും മറ്റ് ഉന്നത് പോലീസ് ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പോലീസ് ആംബുലന്‍സില്‍ കൊല്ലത്തേക്ക് കൊണ്ടുപോയി.
ബുധനാഴ്ച രാവിലെ ഇന്റര്‍സിറ്റി എക്‌സ്​പ്രസില്‍ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ മുരുക്കുംപുഴയ്ക്കും കണിയാപുരത്തിനും ഇടയ്ക്കുവച്ചായിരുന്നു അപകടം. തീവണ്ടിയില്‍ ഉണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മംഗലാപുരം പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

More Citizen News - Thiruvananthapuram