കാര്‍ഷിക ക്ലബ്‌

Posted on: 14 Aug 2015കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഗവ. ടൗണ്‍ യു.പി.എസ്സില്‍ കാര്‍ഷിക ക്ലബ്ബിന്റെ ഉദ്ഘാടനം സാബു നിര്‍വഹിച്ചു. ജി.ജയന്തിയുടെ അധ്യക്ഷതയില്‍ പ്രഥമാധ്യാപകന്‍ സുരേന്ദ്രകുറുപ്പ്, ഷാജി, അനില്‍കുമാര്‍, എസ്.ശശികല തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷക ദിനാചരണം
കിളിമാനൂര്‍:
ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ കര്‍ഷക ദിനാചരണം 17ന് ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം െചയ്യും.

യുദ്ധവിരുദ്ധറാലി
മടവൂര്‍:
മടവൂര്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസ്സിലെ സയന്‍സ്, സോഷ്യല്‍ ക്ലബ്ബുകളുടെ യുദ്ധവിരുദ്ധ റാലിയും സ്‌നേഹവലയവും ജി.കെ.ശശാങ്കന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഗിരിജാകുമാരി, ജി.ജയകൃഷ്ണന്‍, സതീഷ്‌കുമാര്‍, സുദര്‍ശനബാബു എന്നിവര്‍ നേതൃത്വം നല്‍കി.

പൊങ്കാല
കിളിമാനൂര്‍:
ചിത്തിരഴികത്തുകാവ് വനദുര്‍ഗാദേവീ ക്ഷേത്രത്തില്‍ 16ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, പൊങ്കാല, പുജകള്‍, അന്നദാനം, ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും.

അനുശോചിച്ചു
കിളിമാനൂര്‍:
കഥകളിനടന്‍ കലാമണ്ഡലം ജയകുമാറിന്റെ നിര്യാണത്തില്‍ തകരപ്പറമ്പ് പൗരാവലി അനുശോചിച്ചു. ഡോ. എന്‍.എസ്.ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.പി.മുരളി, കെ.ജി.പ്രിന്‍സ്, എം.ആര്‍.ജയകൃഷ്ണന്‍, മടവൂര്‍ അനില്‍, എന്‍.പ്രകാശ്, കെ.ജഗദീശ്ചന്ദ്രന്‍ ഉണ്ണിത്താന്‍, ആലപ്പാട്ട് ജയകുമാര്‍, എസ്.വിദ്യാനന്ദകുമാര്‍, ടി.സി.സുനില്‍ദത്ത്, മുത്താന താഹ, മുത്താന സുധാകരന്‍, മടവൂര്‍ സലാം, കലാമണ്ഡലം മഹേന്ദ്രന്‍, എന്‍.വിജയകുമാര്‍, വി.ശ്രീകണ്ഠന്‍ നായര്‍, രഘുനാഥന്‍ ചെട്ടിയാര്‍, തകരപ്പറമ്പ് ചന്ദ്രന്‍, നിസാര്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram