പുതുക്കടയില്‍ മുഖംമൂടി ധരിച്ച് കവര്‍ച്ച

Posted on: 14 Aug 2015പുതുക്കട: പുതുക്കടയ്ക്കു സമീപം സൈനികന്റെ വീട്ടില്‍ മുഖംമൂടി ധരിച്ചെത്തിയയാള്‍ കവര്‍ച്ച നടത്തി. സൈനികന്റെ ഭാര്യയുടെ അഞ്ചര പവന്‍ മാല കവര്‍ന്നു.
ഉറുപ്പിലാവിള സ്വദേശിയും സൈനികനുമായ മദന്‍സിങ്ങിന്റെ ഭാര്യ ഹെലന്‍ബ്രീഡയുടെ ആഭരണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം അതിരാവിലെയാണ് കവര്‍ച്ച നടന്നത്. കതകുതുറന്ന് പുറത്തിറങ്ങിയ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാലയാണ് മുഖംമൂടിധരിച്ച യുവാവ് പൊട്ടിച്ച് കടന്നുകളഞ്ഞത്. നിലവിളികേട്ട് സമീപവാസികള്‍ എത്തുന്നതിനു മുമ്പു തന്നെ കവര്‍ച്ചക്കാരന്‍ ഇരുചക്രവാഹനത്തില്‍ കയറി രക്ഷപ്പെട്ടു. പുതുക്കട പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram