മദ്യനിരോധനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം

Posted on: 14 Aug 2015നാഗര്‍കോവില്‍: തമിഴ്‌നാട്ടില്‍ പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് കന്യാകുമാരി ജില്ലയില്‍ 24 സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തി.
മാര്‍ത്താണ്ഡം, തക്കല, കുഴിത്തുറ, കുലശേഖരം, കരുങ്കല്‍ ഉള്‍പ്പെടെ നടന്ന നിരാഹാര സമരങ്ങളില്‍ കോണ്‍ഗ്രസ് ജില്ലാതല നേതാക്കള്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അശോക് സോളമന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് സി.അനന്തകൃഷ്ണന്‍, എം.എല്‍.എ. പ്രിന്‍സ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഓസ്‌കാര്‍ ഫ്രെഡി ഉള്‍പ്പെടെയുള്ളവരും വിവിധ സ്ഥലങ്ങളില്‍ പങ്കെടുത്തു.
ടി.എം.സി. വനിതാസംഘം തക്കലയില്‍ മദ്യനിരോധനം ആവശ്യപ്പെട്ട് മൗനജാഥ നടത്തി. തക്കല ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച ജാഥ സംസ്ഥാന പ്രസിഡന്റ് മഹേശ്വരി ഉദ്ഘാടനംചെയ്തു. ജോണ്‍ജേക്കബ് എം.എല്‍.എ., മുന്‍ എം.എല്‍.എ. ഡോ. കുമാരദാസ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

More Citizen News - Thiruvananthapuram