വിളവങ്കോട് താലൂേക്കാഫീസ് വളപ്പ് വാഹനങ്ങളുടെ ശവപ്പറമ്പ്‌

Posted on: 14 Aug 2015കുഴിത്തുറ: വിളവങ്കോട് താലൂേക്കാഫീസ് വളപ്പ് വാഹനങ്ങളുടെ ശവപ്പറമ്പായി മാറി. നൂറോളം ചെറുതും വലുതുമായ വാഹനങ്ങളാണ് ഇവിടെക്കിടന്ന് തുരുമ്പുപിടിച്ച് നശിക്കുന്നത്. യഥാസമയം ലേലത്തിലൂടെ വില്പന നടത്തിയിരുന്നുവെങ്കില്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചേരുമായിരുന്നു.
താലൂേക്കാഫീസ്, ട്രഷറി, സബ്ജയില്‍ എന്നിവയെല്ലാം ഒരേവളപ്പിലാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് കോടതിയും ഇതേ വളപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ കോടതി സമുച്ചയം നിര്‍മിച്ചതിനെ തുടര്‍ന്ന് കോടതികള്‍ ഇവിടെനിന്ന് മാറ്റി. ഈ വളപ്പിന്റെ മൂന്ന് വശങ്ങളിലും നിരവധി കേസുകളിലും സ്​പിരിറ്റ് കടത്തലിലും മറ്റും പിടികൂടിയ ലോറികള്‍, കാറുകള്‍, വാനുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് ഉപേക്ഷിച്ചനിലയില്‍ കിടക്കുന്നത്. ലോറികള്‍ ഉള്‍പ്പെടെ പല വാഹനങ്ങളും പൂര്‍ണമായും തുരുമ്പുപിടിച്ച് നശിച്ചനിലയിലാണ് കിടക്കുന്നത്. വാഹനങ്ങള്‍ കിടക്കുന്ന സ്ഥലങ്ങള്‍ കാടുപിടിച്ച് വനപ്രദേശത്തിന്റെ പ്രതീതിയിലാണ്. ഇതിന് സമീപത്തുതന്നെ തഹസില്‍ദാരുടെ ഔദ്യോഗിക വസതിയുണ്ടെങ്കിലും ഇഴജന്തുക്കളുടെ ശല്യംകാരണം വര്‍ഷങ്ങളായി ഇവിടെ ആരും താമസിക്കാറില്ല. കോടികള്‍ മുടക്കി കോടതി സമുച്ചയം നിര്‍മിച്ചപ്പോഴും പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

More Citizen News - Thiruvananthapuram