രാമായണപാരായണ സമാപനം

Posted on: 14 Aug 2015അഴൂര്‍: കോളിച്ചിറ മാടന്‍നട ദുര്‍ഗാദേവി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന രാമായണ പാരായണം സമാപനദിവസമായ ആഗസ്ത് 16ന് വൈകീട്ട് 6ന് രാമായണ പട്ടാഭിഷേകത്തോടുകൂടി സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടക്കും. 18ന് രാവിലെ 9ന് വിനായകചതുര്‍ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും.

ആയില്യപൂജ
അഴൂര്‍:
കോളിച്ചിറ മാടന്‍നട ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെ 9ന് ആയില്യപൂജ നടക്കും.

ബാങ്ക് പ്രവര്‍ത്തിക്കും
വര്‍ക്കല:
ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി അയിരൂര്‍ വില്ലേജ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസും ബ്രാഞ്ചുകളും സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ആര്‍.ശ്രീകണ്ഠന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram