കരസേനയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ തുടങ്ങി

Posted on: 14 Aug 2015തിരുവനന്തപുരം: സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തില്‍ ആയുധങ്ങളുടെയും സൈനിക സാമഗ്രികളുടെയും പ്രദര്‍ശനം തുടങ്ങി. പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സമീര്‍ സലൂങ്കെ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഭാരതീയ കരസേന കൈവരിച്ച നേട്ടങ്ങളും ത്യാഗങ്ങളും വിളിച്ചറിയിക്കുന്ന സിനിമാ പ്രദര്‍ശനവും ഉണ്ടായിരുന്നു. റോക്കറ്റ് ലാഞ്ചര്‍, മീഡിയം മെഷീന്‍ഗണ്‍, റൈഫിള്‍, ഡമ്മി മൈന്‍ തുടങ്ങി വിവിധ ആയുധ ഉപകരണങ്ങളും വിവിധ സേനാവാഹനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
പാങ്ങോട് സൈനിക ആശുപത്രി കമാന്‍ഡന്റ് കേണല്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ 60ഓളം സേനാംഗങ്ങളും കുടുംബാംഗങ്ങളും രക്തം ദാനംചെയ്തു. ശനിയാഴ്ച രാവിലെ 10 മണിക്ക് കരസേനയുടെ ബാന്‍ഡ് ഡിസ്‌പ്ലേ നടക്കും.

More Citizen News - Thiruvananthapuram