കരമന-കളിയിക്കാവിള പാത വികസനം: പ്രതിഷേധ സമരം 20ന്‌

Posted on: 14 Aug 2015തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ പ്രാവച്ചമ്പലം-വഴിമുക്ക് ഭൂമി ഏറ്റെടുക്കല്‍ സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് 20ന് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.
ഇവിടെ നിശ്ചയിച്ച ഭൂവില കൂടുതലാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ സമരം ഉദ്ഘാടനംചെയ്യും.
ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്.മോഹന്‍കുമാര്‍ അധ്യക്ഷനായി. എസ്.കെ.ജയകുമാര്‍, മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്.ലളിത്, സി.വി.ഗോപാലകൃഷ്ണന്‍ നായര്‍, നേമം ജബ്ബാര്‍, എന്‍.ആര്‍.സി.നായര്‍, കെ.പി.ഭാസ്‌കരന്‍, അഡ്വ. അനിരുദ്ധന്‍ നായര്‍, അനുപമ രവീന്ദ്രന്‍, ഉദിയന്‍കുളങ്ങര ജയറാം എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram