നീരുറവകളെ സംരക്ഷിക്കണം - സുഗതകുമാരി

Posted on: 14 Aug 2015തിരുവനന്തപുരം: നീരുറവകളെയും ജലാശയങ്ങളെയും മതില്‍കെട്ടി അടയ്ക്കാതെ തനിമ നിലനിര്‍ത്തി സംരക്ഷണിക്കണമെന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ ഭാഗമായി 'നീരുറവകളുടെ നേരറിവുകള്‍ തേടി' എന്ന പേരില്‍ ജില്ലയിലെ 54 കുളങ്ങള്‍ ദത്തെടുത്ത് സംഘടിപ്പിച്ച കുളം സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
സംസ്ഥാന വനംവകുപ്പ്, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍-ഇന്ത്യ, നാഷണല്‍ സര്‍വീസ് സ്‌കീം ഹയര്‍സെക്കന്‍ഡറി വിഭാഗം, നെയ്യാറ്റിന്‍കര അക്കാഡമി ഫോര്‍ മൗണ്ടനീയറിങ് ആന്‍ഡ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കൗണ്‍സിലര്‍ പി.ഗീതാകുമാരി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.കെ.ഉണ്ണിയാല്‍, ഡബ്ല്യു.ഡബ്ല്യു.എഫ്. ഡയറക്ടര്‍ ഡോ. രഞ്ജന്‍ മാത്യു വര്‍ഗീസ്, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ.ജയകുമാരശര്‍മ്മ, അമാസ് കേരള ഡയറക്ടര്‍ സി.രാജേന്ദ്രന്‍, എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ തോമസ് കെ.സ്റ്റീഫന്‍, എഫ്‌.േജായ്‌മോന്‍, ജയദേവന്‍നായര്‍, പി.ഗോപകുമാര്‍, എസ്.ജെ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത കുളവരമ്പുകളില്‍ രാമച്ചം, പുന്ന, 26 ഇനം തുളസിച്ചെടികള്‍ എന്നിവ െവച്ചുപിടിപ്പിച്ചു.

More Citizen News - Thiruvananthapuram