രാമായണമാസാചരണ സമാപനം

Posted on: 14 Aug 2015വെങ്ങാന്നൂര്‍: വിളക്കന്നൂര്‍ രാജരാജേശ്വരി ദേവീക്ഷേത്രത്തിലെ രാമായണമാസാചരണം ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന അഹോരാത്ര രാമായണപാരായണത്തോടെ സമാപിക്കും. തിങ്കളാഴ്ച രാവിലെ നാലിന് ശ്രീരാമപട്ടാഭിഷേകവും തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടായിരിക്കും. ചിങ്ങം രണ്ടിന് വിനായക ചതുര്‍ഥിയോടനുബന്ധിച്ചുള്ള ഗണപതിഹോമവും പൂജകളും നടക്കും.

വിനായക ചതുര്‍ഥി ഉത്സവം
ചൂഴാല്‍:
ചെങ്കവിള മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ഉത്സവം 15 മുതല്‍ 19 വരെ നടക്കും. പതിവുപൂജകള്‍ക്ക് പുറമെ രാവിലെ അഞ്ചിന് ഗണപതിഹോമം, ആറിന് പാലഭിഷേകം ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം ഏഴിന് പുഷ്പാഭിഷേകം. 15ന് രാവിലെ എട്ടിന് കലശാഭിഷേകം, 11ന് കൊടിയേറ്റ്, വൈകീട്ട് ആറിന് ഭഗവതിസേവ, ഏഴിന് ഭജന. 16ന് വൈകീട്ട് അഞ്ചിന് ഐശ്വര്യപൂജ, ഏഴിന് ദേവീപൂജ എന്നിവയും ഉണ്ടാകും.

ആയില്യപൂജ
നെയ്യാറ്റിന്‍കര:
വേങ്ങമണ്‍ നാഗരാജ ക്ഷേത്രത്തിലെ ആയില്യപൂജ 14ന് രാവിലെ ആറിന് നടക്കും. ഗണപതിഹോമം, നാഗരൂട്ട്, ആയില്യപൂജ, അഭിഷേകം, ദീപാരാധന, അന്നദാനം എന്നിവയും ഉണ്ടാകും.

More Citizen News - Thiruvananthapuram