ഓണം കായികമേളയുടെ വേദികള്‍

Posted on: 14 Aug 2015



തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി കായികമേളയുടെ വേദികള്‍ തീരുമാനിച്ചു. ഫുട്‌ബോള്‍ മത്സരങ്ങള്‍ 21, 22, 23 തീയതികളില്‍ ശംഖുംമുഖം ഗ്രൗണ്ടില്‍ നടക്കും. ആഗസ്ത് 22നും 23നും വോളീബോള്‍ ആമച്ചലും കിളിത്തട്ട് 21ന് ചെമ്പഴന്തിയിലും കബഡി 22ന് കന്യാകുളങ്ങര പെരിങ്കൂറിലും നടക്കും. ബീച്ച് ഹാന്‍ഡ്‌ബോള്‍ 22, 23 തീയതികളില്‍ ശംഖുംമുഖത്തും 22ന് 4ന് ഉദ്ഘാടനത്തോടൊപ്പം ബീച്ച് റണ്‍, ബീച്ച് വടംവലി (സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും) ശംഖുംമുഖത്തും നടക്കും. നാടന്‍ പന്തുകളി 21ന് കാഞ്ഞിരംകുളം ഗ്രൗണ്ടില്‍ നടക്കും.
കനകക്കുന്നില്‍ 24ന് നടക്കുന്ന ഉറിയടി, സാക്‌റേസ്, വനിതകള്‍ക്കുള്ള കസേരകളി എന്നിവയ്ക്ക് ഉച്ചയ്ക്ക് 3 മുതല്‍ സ്‌പോട്ട് എന്‍ട്രിയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബന്ധപ്പെടാം. ഫോണ്‍: 0471- 2331720, 9526350681.

More Citizen News - Thiruvananthapuram