കരയോഗം പൊതുയോഗം

Posted on: 13 Aug 2015വിതുര: 15 ന് ചിത്രരചനാ മത്സരം നടത്തുമെന്ന് ഫ്രാറ്റ് വിതുര മേഖലാ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 മുതല്‍ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എല്‍.പി, യു.പി, എച്ച്.എസ്. വിഭാഗങ്ങളില്‍ മത്സരം നടക്കും.

വിതുര:
മാങ്കാട് എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ജെ. സതീശന്‍ നായരുടെ അദ്ധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മാങ്കാട് എം. സുകുമാരന്‍ നായര്‍, കണ്ണങ്കര ആര്‍. പ്രഭാകരന്‍ നായര്‍, രാമഭവനം സി. ഗോപാലന്‍ നായര്‍ എന്നിവരുടെ ചിത്രങ്ങള്‍ യോഗത്തില്‍ അനാച്ഛാദനം ചെയ്തു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. എന്‍ഡോവ്‌മെന്റ്, പഠനോപകരണ, ചികിത്സാസഹായ വിതരണവും നടന്നു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ബി.ജി.കെ. തമ്പി, ചെറ്റച്ചല്‍ മേഖലാ കണ്‍വീനര്‍ എസ്.എന്‍. രാജശേഖരന്‍, കരയോഗം സെക്രട്ടറി വി. വിജേന്ദ്രന്‍ നായര്‍, വി. പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.


More Citizen News - Thiruvananthapuram