പ്രശ്‌നം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Posted on: 13 Aug 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കവലയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നെടുമങ്ങാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ചും അനധികൃത നിര്‍മ്മാണത്തെക്കുറിച്ചും ഭൂമികൈയേറ്റത്തെക്കുറിച്ചും വെഞ്ഞാറമൂട് മനുഷ്യാവകാശ ഫോറം കണ്‍വീനര്‍ തേമ്പാമ്മൂട് സഹദേവന്‍ ജില്ലാ കളക്ടറെ നേരിട്ടുകണ്ട് പരാതി കൊടുത്തിരുന്നു. വെഞ്ഞാറമൂട്ടിലെ ഗതാഗതപ്രശ്‌നത്തെക്കുറിച്ച് 'മാതൃഭൂമി'യില്‍ 'കുരുക്കഴിയാത്ത വെഞ്ഞാറമൂട്' എന്ന പരമ്പര വന്നിരുന്നു. കളക്ടര്‍ ഉടന്‍തന്നെ നെടുമങ്ങാട് തഹസില്‍ദാര്‍ സൈനുദ്ദീനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ പ്രശ്‌നം സംബന്ധിച്ച റിപ്പോര്‍ട്ട് കൊടുക്കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More Citizen News - Thiruvananthapuram