തേവലക്കര ക്ഷേത്രത്തില്‍ സപ്താഹ യജ്ഞവും വിനായക ചതുര്‍ത്ഥി ഉത്സവവും

Posted on: 13 Aug 2015വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ തേവലക്കര മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിനും വിനായക ചതുര്‍ത്ഥി ഉത്സവത്തിനും മന്ത്രി വി.എസ്. ശിവകുമാര്‍ ഭദ്രദീപ പ്രകാശനം നടത്തി. പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി.
രമണി പി.നായര്‍ അധ്യക്ഷയായി. ആര്‍.അപ്പുക്കുട്ടന്‍പിള്ള, അനിതാമഹേശന്‍, ജി.പുരുഷോത്തമന്‍നായര്‍, എം.രാമകൃഷ്ണപിള്ള, ബി.ഹര്‍ഷകുമാര്‍, ഡി.സുവര്‍ണകുമാര്‍, എ.ശ്രീധരന്‍, ബിജു കാട്ടില്‍, രനീഷ്, ചിക്കടവ് സുരേഷ് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
എം.എസ്. രാജ ഹരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. 18ന് വിനായക ചതുര്‍ത്ഥി ഉത്സവത്തോടെ യജ്ഞം സമാപിക്കും.

More Citizen News - Thiruvananthapuram