കള്ളിക്കാട് പഞ്ചായത്ത് വികസനോത്സവം ഇന്ന്

Posted on: 13 Aug 2015കാട്ടാക്കട: കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിന്റെ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് കൈമാറലും വികസനോത്സവവും മന്ത്രി എം. കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച വൈകീട്ട് 4 ന് കള്ളിക്കാട്ട് ചേരുന്ന ചടങ്ങില്‍ എ.ടി. ജോര്‍ജ് എം.എല്‍.എ. അധ്യക്ഷന്‍ ആയിരിക്കും. രക്തദാന ഡയറക്ടറി പ്രകാശനം, അവയവദാന സമ്മതപത്രം കൈമാറല്‍, അനുമോദനം, അവാര്‍ഡ്, ഓട്ടോറിക്ഷ, വികലാംഗര്‍ക്ക് ഉപകരണങ്ങള്‍, ക്ഷീര കര്‍ഷകര്‍ക്ക് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത കുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram