വാവോട് ഹൈസ്‌കൂള്‍ സാംസ്‌കാരിക പ്രതിഭാ സംഗമം

Posted on: 13 Aug 2015കാട്ടാക്കട: വാവോട് ഹൈസ്‌കൂളിലെ സാംസ്‌കാരിക പ്രതിഭാ സംഗമം എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്.ശ്യാംലാല്‍ അധ്യക്ഷനായിരുന്നു. എസ്.എസ്.എല്‍.സി. ഉന്നതവിജയികള്‍ക്ക് അവാര്‍ഡ് വിതരണം, കമ്പ്യൂട്ടര്‍ സമര്‍പ്പണം, പൗള്‍ട്രി ക്ലബ് ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് കുമാര്‍, മുന്‍ മന്ത്രി ആര്‍.സുന്ദരേശന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി കള്ളിക്കാട് ഭുവനേന്ദ്രന്‍, എല്‍.സാനുമതി എം.എം.മാത്യുക്കുട്ടി, എസ്.ആര്‍.ചന്ദ്രമോഹന്‍, എസ്.ജയകുമാരി, ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram