നെയ്യാര്‍ ഡാമിന്റെ വികസനം: ബി.ജെ.പി. സമരം തുടങ്ങി

Posted on: 13 Aug 2015കാട്ടാക്കട: നെയ്യാര്‍ഡാമിന്റെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഡാമിലേക്ക് മാര്‍ച്ച് നടത്തി. അസി. എന്‍ജിനിയര്‍ ഓഫീസിന് മുന്നില്‍
സമരം ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
സമിതി പ്രസിഡന്റ് പന്ത ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. ഡാമിന്റെ
സമഗ്രവികസനത്തിന് പദ്ധതികള്‍ നടപ്പാക്കുക, ജനകീയ കമ്മിറ്റി രൂപവത്കരിക്കുക, 2003 മുതല്‍ നടത്തിയ എല്ലാ പ്രവൃത്തികളും വിജിലന്‍സ് അന്വേഷിക്കുക, പിക്‌നിക് ഹാള്‍ പൊതുജനത്തിന് തുറന്നു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു.
പാറശ്ശാല മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍, ഷിജു രാജശില്പി, അരുവിയോട് സജി, പി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram