ബലിതര്‍പ്പണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: 13 Aug 2015കിളിമാനൂര്‍: കര്‍ക്കടക വാവുബലി തര്‍പ്പണത്തിനായി മഹാദേവേശ്വരം ക്ഷേത്ര സംരക്ഷണസമിതി ശാഖയുടെ മഹാദേവേശ്വരം തേവരുകടവില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലിയിടാന്‍ നടപ്പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8 മുതല്‍ വെള്ളിയാഴ്ച രാത്രി 7.30 വരെ ബലിതര്‍പ്പണ സൗകര്യം ഉണ്ടായിരിക്കും. ബിനീഷ് മേലടൂരിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ക്ഷേത്രത്തില്‍ തിലഹവനം ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram