വാര്‍ഷിക സമ്മേളനം

Posted on: 13 Aug 2015കിളിമാനൂര്‍: മഹാദേവേശ്വരം വിദ്യാധിരാജാ സ്മാരക എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനം 15ന് ഉച്ചയ്ക്ക് 2ന് ജി.മധുസൂദനന്‍പിള്ള ഉദ്ഘാടനം ചെയ്യും.

സ്വീകരണവും പൊതുയോഗവും
കിളിമാനൂര്‍:
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പി.യിലേക്ക് ചേര്‍ന്നവര്‍ക്ക് ബി.ജെ.പി. പുളിമാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പൊതുയോഗം തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. ശശികുമാര്‍, ഇലകമണ്‍ സതീശന്‍, അജയന്‍, ശിവപ്രസാദ്, ദിലീപ്, ഉദയകുന്നം ശ്യാം എന്നിവര്‍ സംസാരിച്ചു.

മതപ്രഭാഷണം
തട്ടത്തുമല:
മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ 16 മുതല്‍ 20 വരെ മതപ്രഭാഷണ പരമ്പര നടക്കും. 16ന് നടക്കുന്ന ഉദ്ഘാടനം എ.അന്‍ഷാദ്മിന്‍ഹാജി നിര്‍വഹിക്കും.

More Citizen News - Thiruvananthapuram