വാവുബലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: 13 Aug 2015പോത്തന്‍കോട് : പണിമൂല ദേവീക്ഷേത്ര ട്രസ്റ്റിന്റെ കര്‍ക്കടക വാവുബലി വെള്ളിയാഴ്ച രാവിലെ 6 മണിമുതല്‍ വിധിപ്രകാരമുള്ള ബലിതര്‍പ്പണത്തിനും തിലഹവനത്തിനുമുള്ള സൗകര്യങ്ങളോടെ പണിമൂല തെറ്റിയാര്‍ കടവില്‍ ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
വാവറ പുളിയ്ക്കച്ചിറ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 5 മണിമുതല്‍ വിധി പ്രകാരമുള്ള ബലിതര്‍പ്പണത്തിനും തിലഹവനത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നന്നാട്ടുകാവ് പുളിമാത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പുതുതായി പണികഴിപ്പിച്ച ബലിക്കടവില്‍ രാവിലെ 5 മണിമുതല്‍ ബലിതര്‍പ്പണത്തിനും തിലഹവനത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

More Citizen News - Thiruvananthapuram