സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടി സഖി തിരിച്ചെത്തി

Posted on: 13 Aug 2015



അമ്പൂരി: ജൂലായ് 22ന് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് വെങ്കലമെഡല്‍ നേടി സഖി നാട്ടില്‍ തിരിച്ചെത്തി. മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു വേണ്ടിയുള്ള ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സഖി ജൂലായ് 19നാണ് അമേരിക്കയിലേക്ക് പോയത്. ഇന്ത്യയുടെ വോളിബോള്‍ ടീമിലെ അംഗമാണ് അമ്പൂരി മായം സ്വദേശിയായ സഖി.
അമ്പൂരി പൂച്ചമുക്കില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി എന്ന സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സഖി. സഖിക്ക് യാത്രയയപ്പ് നല്‍കിയ ശേഷം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു. 20ന് സഖിക്ക് സ്‌കൂളില്‍ വന്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.


More Citizen News - Thiruvananthapuram