സ്ത്രീധനപീഡനം: േകാളേജ് അധ്യാപകനും റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ കേസ്‌

Posted on: 13 Aug 2015മാര്‍ത്താണ്ഡം: കൊല്ലങ്കോടിന് സമീപം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച കേസില്‍ കോളേജ് അധ്യാപകനായ ഭര്‍ത്താവും മാതാപിതാക്കളും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കിരാത്തൂര്‍ സ്വദേശി നേശമണിയുടെ മകള്‍ ഷൈജ (27) യെ പീഡിപ്പിച്ച കേസിലാണ് കടയാലുംമൂട് സ്വദേശിയും കോളേജ് അധ്യാപകനുമായ കോണ്‍സ്റ്റിന്‍ (32), അച്ഛന്‍ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് ദാസപ്പ, അമ്മ പുഷ്പ, സഹോദരി ശ്രീജാബായി എന്നിവര്‍ക്കെതിരെ കേസെടുത്തു.
2011ലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് 85 പവനും കാറും ആറ് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയതായി യുവതി പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ ഇന്‍സ്‌പെക്ടര്‍ ജാനകി നാലുപേര്‍ക്കെതിരെയും കേസെടുത്തത്.

More Citizen News - Thiruvananthapuram