പോലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണം - കടകംപള്ളി

Posted on: 13 Aug 2015തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, ബിരുദ ഏകജാലക പ്രവേശനം അട്ടിമറിച്ച്, സാധാരണക്കാരായ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് നടപടിയില്‍ സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രതിഷേധിച്ചു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണം. അടിച്ചമര്‍ത്താനുള്ള ശ്രമത്തിനെതിരെ അണിനിരക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram