യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് സെന്ററുകള്‍ മാതൃകയെന്ന് മുഖ്യമന്ത്രി

Posted on: 13 Aug 2015പേരൂര്‍ക്കട: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആസ്ഥാനമന്ദിരം സാധ്യമാകുന്നതോടെ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം തുടങ്ങിവച്ച യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് സെന്ററുകളും സ്റ്റുഡന്റ് എന്റര്‍പ്രണര്‍ഷിപ്പ് സെന്ററുകളും ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത നേട്ടങ്ങളാണ്- മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷയായി. യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, എം.എല്‍.എ. മാരായ കെ.മുരളീധരന്‍, പി.സി. വിഷ്ണുനാഥ്, പി. ശ്രീരാമകൃഷ്ണന്‍, ടി.വി. രാജേഷ്, വി.ടി. ബല്‍റാം, സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷ്, യുവജനക്ഷേമബോര്‍ഡ് എക്‌സ്‌പെര്‍ട്ട'് മെമ്പര്‍ സി.കെ. സുബൈര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ സി.ആര്‍. മഹേഷ്, യൂജിന്‍ മൊറേലി, റിയാസ് മുക്കോളി, എ. ഷിയാലി, അഡ്വ. ശരണ്യ ഒ., യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുടപ്പനക്കുന്നില്‍ കൃഷിവകുപ്പ് നല്‍കിയ അമ്പതു സെന്റ് സ്ഥലത്താണ് മൂന്നുനിലകളുള്ള പുതിയ ആസ്ഥാന മന്ദിരം.


More Citizen News - Thiruvananthapuram