ജില്ലാതല മോക് പോള്‍ സംഘടിപ്പിച്ചു

Posted on: 13 Aug 2015പോത്തന്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മോക് പോള്‍ പോത്തന്‍കോട് പഞ്ചായത്തില്‍ നടത്തി. വോട്ടിങ് യന്ത്രം എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും ഓരോ സമ്മതിദായകനും വോട്ടുചെയ്യാന്‍ എത്ര സമയമെടുക്കുന്നു എന്നു മനസ്സിലാക്കാനുമാണ് മോക് പോള്‍ സംഘടിപ്പിച്ചതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് മെഷീനുപയോഗിച്ചുള്ള മോക് പോളാണ് നടത്തിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി പി.ഗീത, ഡെപ്യൂട്ടി കളക്ടര്‍ കെ.രാജഗോപാല്‍, ഇലക്ഷന്‍ സൂപ്രണ്ട് പി.പദ്മകുമാര്‍, ഇലക്ഷന്‍ അസിസ്റ്റന്റ് ഷാജഹാന്‍, പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി ബാബു, ശ്രീകല, എം.ബാലമുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


More Citizen News - Thiruvananthapuram