വീട് കുത്തിത്തുറന്ന് ഏഴ് പവനും പണവും കവര്‍ന്നു

Posted on: 13 Aug 2015മാറനല്ലൂര്‍: മൂലക്കോണത്ത് വീട് കുത്തിത്തുറന്ന് ഏഴ് പവനോളം വരുന്ന സ്വര്‍ണവും 4000 രൂപയും കവര്‍ന്നു. മൂലക്കോണം കൂവളശ്ശേരി ആലംപൊറ്റ കൃപാലയത്തില്‍ അജിത്കുമാറിന്റെ (42) വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
വീടിന്റെ പിന്നില്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് വീട്ടുകാരുടെ കിടപ്പുമുറിക്കടുത്തുള്ള മുറിയിലെ അലമാരയുടെ പൂട്ട് പൊളിച്ച് അതിലുണ്ടായിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കി. 2.5 പവന്റെ രണ്ട് വള, രണ്ട് വിവാഹമോതിരങ്ങള്‍, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് ജോടി കമ്മലുകള്‍ എന്നിവ മോഷ്ടിച്ചു. കിടപ്പുമുറിയിലുറങ്ങിക്കിടന്ന കുട്ടികളുടെ കഴുത്തില്‍ കിടന്ന മാലകളും കൈയിലെ ബ്രേസ്ലെറ്റും കവര്‍ന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. രാത്രി 11 മണിയോടെ ഉറങ്ങാന്‍ കിടന്ന വീട്ടുകാര്‍ രാവിലെ 5.30 ന് ഉണര്‍ന്നശേഷമാണ് മോഷണവിവരം അറിയുന്നത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും ബുധനാഴ്ച തെളിവെടുപ്പു നടത്തി.

More Citizen News - Thiruvananthapuram