വ്യാജമദ്യം തടയാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

Posted on: 13 Aug 2015പേരൂര്‍ക്കട: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം തടയുന്നതിനായി താലൂക്കുകളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ഓണാഘോഷവേളയില്‍ വ്യാജമദ്യ നിര്‍മാണം, വിപണനം, വിതരണം എന്നിവ തടയുന്നതിന് റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ്, പോലീസ് വകുപ്പുകളുടെ സംയുക്ത റെയ്ഡുകള്‍ നടത്തും. താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറക്കും. വ്യാജമദ്യം സംബന്ധിച്ച വിവരങ്ങള്‍ എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിനെ അറിയിക്കാം. ഫോണ്‍: 9447178050.

More Citizen News - Thiruvananthapuram