ബോധേശ്വരന്‍ ഫൗണ്ടേഷന്‍ പഠനയാത്ര

Posted on: 13 Aug 2015തിരുവനന്തപുരം: ബോധേശ്വരന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര നടത്തുന്നു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാതലത്തില്‍ നടത്തിയ വായന മത്സരത്തില്‍ വിജയിച്ചവരില്‍നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെയാണ് പഠനയാത്രയില്‍ പങ്കെടുപ്പിക്കുന്നത്. 15, 16 തീയതികളില്‍ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ സാംസ്‌ക്കാരിക പൈതൃകമേഖലയിലാണ് യാത്ര നടത്തുന്നത്. 15ന് രാവിലെ സുഗതകുമാരി യാത്ര ഫ്ലഗ് ഓഫ് ചെയ്യും. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യനായകരില്‍ ഒരാളായ ആര്‍. നാഗപ്പന്‍നായരുടെ നെയ്യാറ്റിന്‍കരയിലെ വസതിയില്‍ വിദ്യാര്‍ഥികള്‍ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരുമായി സംവദിക്കും. 25 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘത്തെ ഡോ. എം.ജി. ശശിഭൂഷണ്‍, ബ്രിഗേഡിയര്‍ സുരേന്ദ്രനാഥ്, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഉമാമഹേശ്വരി എന്നിവര്‍ നയിക്കും.

More Citizen News - Thiruvananthapuram