ചന്ദ്രശേഖരന്റെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്‌

Posted on: 13 Aug 2015തിരുവനന്തപുരം: കശുവണ്ടി കോര്‍പ്പറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കശുവണ്ടി വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ച തുക ധനവകുപ്പ് നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി. ശിവന്‍കുട്ടി, പി.സി. ജോര്‍ജ്, കെ. സുധാകരന്‍, എളമരം കരീം, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി.

കാഷ്യു െഡവലപ്‌മെന്റ് കോര്‍പ്പറേഷന് മന്ത്രിസഭ അനുവദിച്ച 30 കോടി രൂപ ഉടന്‍ ലഭ്യമാക്കണമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram