നെയ്യാര്‍മേള 21 മുതല്‍ നെയ്യാറ്റിന്‍കരയില്‍

Posted on: 13 Aug 2015നെയ്യാറ്റിന്‍കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഓണാഘോഷവും വ്യാപാരമേളയുമായ നെയ്യാര്‍മേള 21 മുതല്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. മേള സപ്തംബര്‍ 6ന് സമാപിക്കുമെന്ന് മേളയുടെ ജനറല്‍ കണ്‍വീനര്‍ എം.ഷാനവാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മേളയുടെ ഭാഗമായി ആദിവാസി ഊര് ഒരുക്കും. ഇവിടെ ഏറുമാടം, വള്ളിയൂഞ്ഞാല്‍, ആവിക്കുളി, കാട്ടുമരുന്നുകളുടെ പ്രദര്‍ശനം, ആദിവാസികളുടെ ഭക്ഷ്യമേള എന്നിവ ഉണ്ടായിരിക്കും. മേളയോടനുബന്ധിച്ച് ചെങ്കല്‍ വലിയകുളത്തില്‍ വള്ളംകളി മത്സരം നടത്തും.
മേളയില്‍ എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. നെയ്യാറ്റിന്‍കര ബോയ്‌സ് ഹൈസ്‌കൂളില്‍ അത്തപ്പൂക്കളമത്സരം നടത്തും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി ലക്കി ഡ്രോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലക്കി ഡ്രോയിലൂടെ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മേളയില്‍ ഗാന്ധിസ്മാരക സമിതിയുടെ നേതൃത്വത്തില്‍ കളിമണ്‍പാത്രങ്ങളുടെ തത്സമയനിര്‍മാണം, ചിത്രങ്ങളുടെയും മെഡിക്കല്‍, സാങ്കേതികവിദ്യ എന്നിവയുടെയും പ്രദര്‍ശനവും ഉണ്ടായിരിക്കും. കട്ട് ഫ്ലവര്‍, വെജിറ്റബിള്‍ കാര്‍വിങ് മത്സരങ്ങള്‍ മേളയുടെ ഭാഗമായി നടത്തും.
പുസ്തകമേള, ഗൃഹോപകരണ പ്രദര്‍ശനം, സ്‌കൂള്‍, റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും. പത്രസമ്മേളനത്തില്‍ പി.കെ.രാജ്‌മോഹന്‍, സുലൈന്‍മാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram