വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പോലീസ് തെളിവെടുപ്പ് നടത്തി

Posted on: 13 Aug 2015തിരുവനന്തപുരം: വിവിധ കോഴ്‌സുകള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ നെടുമങ്ങാട് സ്വദേശി രവീന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാളുടെ ഓഫീസിലും വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.

സംസ്ഥാനത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക ഈടാക്കി ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജര്‍മ്മനി, യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ക്ക് സെക്രട്ടേറിയറ്റിലെ ഹോം (അറ്റസ്റ്റേഷന്‍) വകുപ്പില്‍ നിന്നും സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഇവിടെനിന്ന് അറ്റസ്റ്റേഷന്‍ നടത്തിയതിന്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

വിദേശത്തും സ്വദേശത്തുമുള്ള നിരവധിപേര്‍ക്ക് രവീന്ദ്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നതായി തമ്പാനൂര്‍ സി.ഐ. സുരേഷ് വി. നായര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram