യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

Posted on: 13 Aug 2015തിരുവനന്തപുരം: കരുമം ഇടഗ്രാമം സ്വദേശി പ്രിയദര്‍ശിനി (22) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവിനെ കരമന പോലീസ് അറസ്റ്റുചെയ്തു. കുടപ്പനക്കുന്ന് സ്വദേശി രതീഷ് (30) ആണ് അറസ്റ്റിലായത്. സ്ത്രീധനപീഡനം മൂലമാണ് ആത്മഹത്യയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് കരമന പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കരമന പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്‍ പിള്ള ഏറ്റെടുത്തിരുന്നു. ഒളിവിലായിരുന്ന രതീഷിനെ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി. നായര്‍, കരമന എസ്. ഐ.മാരായ വി. രതീഷ്, വല്‍സലന്‍, എസ്.സി.പി.ഒ. അനീഷ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram