തീരുമാനം റദ്ദാക്കണം - കടകംപള്ളി

Posted on: 13 Aug 2015തിരുവനന്തപുരം: ജില്ലാപഞ്ചായത്തില്‍ 2015-16 വര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ വനിതാഘടകപദ്ധതിക്കായുള്ള എണ്‍പത് ലക്ഷം രൂപയും നിലവിലില്ലാത്ത കടലാസ് സംഘത്തിന്റെ പേരില്‍ തട്ടിയെടുത്ത നടപടി റദ്ദാക്കണമെന്ന് സി.പി.എം/ ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ജില്ലാപഞ്ചായത്തില്‍ നടന്ന ഈ തട്ടിപ്പ് ഉടന്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഖാദി മേഖലയിലെ മുഴുവന്‍ സഹകരണസംഘങ്ങളും തൊഴിലാളികളും ഈ കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram