വെള്ളറട ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് പൂട്ടുവീണു

Posted on: 13 Aug 2015വെള്ളറട: യാത്രികരെ ബുദ്ധിമുട്ടിലാക്കി കെ.എസ്.ആര്‍.ടി.സി. വെള്ളറട ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് പൂട്ടുവീണു. പ്രാഥമിക കൃത്യനിര്‍വഹണത്തിന് സൗകര്യമില്ലാതെ ഡിപ്പോയിലെത്തുന്ന യാത്രികരും സമീപ കച്ചവടക്കാരും ഇപ്പോള്‍ വലയുകയാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞതാണ് ശൗചാലയം പൂട്ടിയിടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. സംഭവം ഉന്നത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരനടപടികള്‍ വൈകുന്നതായി ആക്ഷേപമുണ്ട്.
ആറ് മാസത്തിന് മുമ്പ് സമാനമായ രീതിയില്‍ ശൗചാലയം പ്രവര്‍ത്തനരഹിതമായി. കുഴല്‍ക്കിണറിലെ മോട്ടോര്‍ കേടായതിനാല്‍ വെള്ളമെത്തിക്കാന്‍ സാധിക്കാത്തത് കൊണ്ടായിരുന്നു അന്നത്തെ അടച്ചിടല്‍ നടന്നത്. സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ തുക കണ്ടെത്താന്‍ കഴിയാത്തതാണ് ശൗചാലയം തുറക്കാന്‍ വൈകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ശൗചാലയം ഉടനടി തുറന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

More Citizen News - Thiruvananthapuram