വൃക്ഷസംരക്ഷണം വരുംതലമുറയോട് ചെയ്യുന്ന കടമ - ഗുരുരത്‌നം ജ്ഞാനതപസ്വി

Posted on: 13 Aug 2015തിരുവനന്തപുരം: വൃക്ഷസംരക്ഷണം വരുംതലമുറയോട് ചെയ്യുന്ന കടമയാണെന്ന് ശാന്തിഗിരിമഠം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കോട്ടുകാല്‍ ദാമോദരന്‍പിള്ള സ്മൃതിവന സമര്‍പ്പണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പ്രോജക്ടിന്റെ ഉദ്ഘാടനം റോട്ടറി ക്ലബ്ബ് ഓഫ് ട്രിവാന്‍ഡ്രം റോയല്‍ സെക്രട്ടറി ഡോ. ജെ.മോസസ് നിര്‍വഹിച്ചു. കെ.ആര്‍.ജയകുമാര്‍ അധ്യക്ഷതവഹിച്ചു. േയാഗത്തില്‍ വി.ശാന്തകുമാരി അമ്മ, സുബൈര്‍ തിരുമല, പി.ജെ.ഗോപാലകൃഷ്ണന്‍ നായര്‍, ഡോ. വി.സജു, പി.ലത, വിനോദ് ശാന്തിപുരം എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram