ഐ.സി. ഫോസ് ശില്പശാല 17ന്‌

Posted on: 13 Aug 2015തിരുവനന്തപുരം: സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ അന്താരാഷ്ട്ര സംഘടനയായ ഐ.സി. ഫോസ്സും സോഫ്‌റ്റ്വെയര്‍ ഫ്രീഡം ലോ സെന്ററും സംയുക്തമായി ശില്പശാല സംഘടിപ്പിക്കുന്നു. 'വളരുന്ന സാങ്കേതികവിദ്യയും ജീവിതമൂല്യങ്ങളും' എന്ന വിഷയത്തിലുള്ള ശില്പശാല 17ന് വെള്ളയമ്പലം സി-ഡാക്കിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് 5.45 മുതല്‍ 7.15വരെയാണ് ചര്‍ച്ചകള്‍. കൊളംബിയ സര്‍വകലാശാല പ്രൊഫ. ഇബന്‍ മോഗ്ലന്‍, ഫ്രീഡം ലോ സെന്റര്‍ പ്രതിനിധി മിഷി ചൗധരി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഐ.സി. ഫോസ് ഡയറക്ടര്‍ സതീഷ് ബാബു പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് 0471 2700012/14 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

More Citizen News - Thiruvananthapuram