അരുവിയോട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ഉത്സവം

Posted on: 13 Aug 2015കുന്നത്തുകാല്‍: അരുവിയോട് മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ഉത്സവം 14ന് തുടങ്ങി 18ന് സമാപിക്കും. ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ എന്നിവ ഉണ്ടായിരിക്കും.
14ന് രാവിലെ 5.30 മുതല്‍ ക്ഷേത്രക്കടവില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം, വൈകീട്ട് 5ന് ഭജന. 15ന് വൈകീട്ട് 5.30ന് ഐശ്വര്യപൂജ, രാത്രി 8.30ന് മാനസജപലഹരി. 16ന് വൈകീട്ട് നാലിന് കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, രാത്രി 8.30ന് കലാപരിപാടികള്‍.
17ന് രാത്രി 7.30ന് പുഷ്പാഭിഷേകം, 8.30ന് ഭക്തിഗാനാമൃതം. 18ന് രാവിലെ ആറിന് പ്രത്യക്ഷഗണപതിഹോമവും ആനയൂട്ടും, രാത്രി 7.30ന് മൂടപ്പസേവ.

More Citizen News - Thiruvananthapuram