കബളിപ്പിച്ച് വസ്തുവില്പന നടത്തിയ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

Posted on: 13 Aug 2015നാഗര്‍കോവില്‍: ഉടമയുടെ ഫോട്ടോയ്ക്ക് പകരം മറ്റൊരാളിന്റെ ഫോട്ടോപതിച്ച് 11 സെന്റ് വസ്തു വില്പന നടത്തിയ അഞ്ചുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പോലീസ് കേസെടുത്തു. അഗസ്തീശ്വരത്തിനടുത്ത് മധുര ആണൈയൂര്‍ കോളനിയിലെ സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള വസ്തുവാണ് മറ്റൊരാളിന്റെ ഫോട്ടോപതിച്ച് വില്പന നടത്തിയത്.
സുബ്രഹ്മണ്യന്റെ ഭാര്യ മീനാക്ഷി ജില്ലാ എസ്.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. 2000-ല്‍ സുബ്രഹ്മണ്യം വസ്തുവാങ്ങി. 2004-ല്‍ സുബ്രഹ്മണ്യം മരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് മീനാക്ഷി നാട്ടിലെത്തിയപ്പോഴാണ് വസ്തുവില്പന നടത്തിയ വിവരമറിഞ്ഞത്. ആരോഗ്യപുരം സ്റ്റീഫന്‍, ബാലസുബ്രഹ്മണ്യന്‍, അന്തോണി, ലിയോന്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് എസ്.ഐ. പത്മ കേസെടുത്തത്.

More Citizen News - Thiruvananthapuram