പിതൃതര്‍പ്പണത്തിന് കന്യാകുമാരി ജില്ലയില്‍ സൗകര്യങ്ങള്‍

Posted on: 13 Aug 2015നാഗര്‍കോവില്‍: കര്‍ക്കടക വാവ് ദിവസത്തില്‍ പിതൃതര്‍പ്പണം ചെയ്യാന്‍ കന്യാകുമാരി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കും. തൃവേണി സംഗമത്തില്‍ പിതൃതര്‍പ്പണത്തിന് ശേഷം സ്‌നാനം നടത്താന്‍ എത്തുന്നവര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നു. കുഴിത്തുറയില്‍ പിതൃതര്‍പ്പണത്തില്‍ എത്തുന്നവര്‍ക്ക് ദേവീക്ഷേത്ര പരിസരത്ത് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പരപ്പ് മഹാദേവര്‍ ക്ഷേത്ര പരിസരത്തും തൃപ്പരപ്പ് കാമൂര്‍ നന്തിമംഗലം ക്ഷേത്രപരിസരത്തും തിരുവട്ടാറിനടുത്ത് മൂവാറ്റുമുഖത്തിലും പ്രത്യേക സജ്ജീകരണങ്ങള്‍ പിതൃതര്‍പ്പണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

More Citizen News - Thiruvananthapuram